ഞാനും, ഞങ്ങളും
നീയും, നിങ്ങളും,
എല്ലാവരുമുണ്ടായിട്ടും;
നമ്മളെന്തേ ഒറ്റയ്ക്കായിപ്പോയത് ?.....
ഏറ്റവും ഒടുവിൽ അടയാളം വച്ച
വരികൾ പറഞ്ഞത്;
ബ്രഹ്മാണ്ഡം,
156 പ്രകാശ വർഷങ്ങളുടെ
നിസ്സംഗതയെപ്പറ്റിയാണ്,
എന്നാണ്.
അതിനപ്പുറം,
ഒന്നുമില്ലെന്ന്,
അല്ലെങ്കിൽ
ഉണ്ടെന്നു
പറഞ്ഞ പുസ്തകം;
അവരുടെ കയ്യിലാണ്.
കാക്കത്തൊള്ളായിരം
പൂജ്യങ്ങളുടെ
നിസ്സംഗതയിലേയ്ക്ക്, വെറുതേ,
ഞാനൊന്നളന്നുനോക്കി.
ഏറ്റവും കൂടിയ ദൂരം
ഞാനും ഞാനും
തമ്മിലാണെന്ന്
നമ്മുടെ
നിഴൽ പറഞ്ഞു.
kavitha nannaayirikkunnu.
ReplyDeleteനമസ്ക്കാരം എച്ച്മു. നന്ദി,അജ്ഞാത.“സൌകര്യത്തിനുവേണ്ടി ഞാനൊരു പേരിടട്ടേ ?“
ReplyDeleteഉവ്വോ??
ReplyDeleteദൂരം കുറക്കാന്‍ ശ്രമിക്കൂ...
പ്രകാശത്തെ അടുത്തേക്ക് കൊണ്ടുവരൂ...
എനിക്കെന്തോ ആ ദൂരം അത്ര വിദൂരമല്ലെന്ന് തോന്നുന്നു...
ReplyDeleteനല്ല വരികള്‍.. അഭിനന്ദനങ്ങള്‍..
ദൂരം അറിയുന്നത് തന്നെ
ReplyDeleteദൂരം ഇല്ലാതാക്കുന്നു.
ആശംസകള്‍.
ഏറ്റവും കൂടിയ ദൂരം
ReplyDeleteഞാനും " എന്നിലെ" ഞാനും
തമ്മിലാണെന്ന്
ആരൊക്കെയാ ഇത്?!. പദസ്വനം,നിസ്വാസം, നിർഭാഗ്യവതി പിന്നെ ജിഷാദ്; അതും ക്രോണിക്ക്,നല്ല സുഖമുണ്ട്, എല്ലാവർക്കും സ്വാഗതം. നന്ദിയും. പിന്നെ കലാവല്ലഭനും. അഭിപ്രായം കൊള്ളാം. അത്രയ്ക്കു വെണ്ടെന്നു തോന്നിയതു കൊണ്ട് മാറ്റുന്നില്ല.
ReplyDeleteസ്വാഗതം തൊമ്മി.നന്ദി.
ReplyDeleteനല്ല വരികള്‍.
ReplyDeleteഅഭിനന്ദനങ്ങള്‍..
പുതിയതൊന്നും കാണുന്നില്ലല്ലോ.........നെരിപ്പോട് ഊതിക്കത്തിയ്ക്കു.
ReplyDeleteഈ വേഡ് വെരിഫിക്കേഷൻ എടുത്ത് കളഞ്ഞൂടെ?
വരികള്‍ നന്നായിരിക്കുന്നു..
ReplyDelete