Tuesday, 21 September 2010

ബ്രഹ്മാണ്ഡം


 ഞാനും, ഞങ്ങളും
നീയും, നിങ്ങളും,
എല്ലാവരുമുണ്ടായിട്ടും;

നമ്മളെന്തേ ഒറ്റയ്ക്കായിപ്പോയത് ?.....


ഏറ്റവും ഒടുവിൽ അടയാളം വച്ച
വരികൾ പറഞ്ഞത്;
ബ്രഹ്മാണ്ഡം,
156 പ്രകാശ വർഷങ്ങളുടെ
നിസ്സംഗതയെപ്പറ്റിയാണ്,
എന്നാണ്.

അതിനപ്പുറം,
ഒന്നുമില്ലെന്ന്,
അല്ലെങ്കിൽ
ഉണ്ടെന്നു
പറഞ്ഞ പുസ്തകം;
അവരുടെ കയ്യിലാണ്.


കാക്കത്തൊള്ളായിരം
പൂജ്യങ്ങളുടെ
നിസ്സംഗതയിലേയ്ക്ക്, വെറുതേ,
ഞാനൊന്നളന്നുനോക്കി.

ഏറ്റവും കൂടിയ ദൂരം
ഞാനും ഞാനും
തമ്മിലാണെന്ന്
 നമ്മുടെ
നിഴൽ പറഞ്ഞു.

11 comments:

  1. kavitha nannaayirikkunnu.

    ReplyDelete
  2. നമസ്ക്കാരം എച്ച്മു. നന്ദി,അജ്ഞാത.“സൌകര്യത്തിനുവേണ്ടി ഞാനൊരു പേരിടട്ടേ ?“

    ReplyDelete
  3. ഉവ്വോ??
    ദൂരം കുറക്കാന്‍ ശ്രമിക്കൂ...
    പ്രകാശത്തെ അടുത്തേക്ക് കൊണ്ടുവരൂ...

    ReplyDelete
  4. എനിക്കെന്തോ ആ ദൂരം അത്ര വിദൂരമല്ലെന്ന് തോന്നുന്നു...
    നല്ല വരികള്‍.. അഭിനന്ദനങ്ങള്‍..

    ReplyDelete
  5. ദൂരം അറിയുന്നത് തന്നെ
    ദൂരം ഇല്ലാതാക്കുന്നു.
    ആശംസകള്‍.

    ReplyDelete
  6. ഏറ്റവും കൂടിയ ദൂരം
    ഞാനും " എന്നിലെ" ഞാനും
    തമ്മിലാണെന്ന്

    ReplyDelete
  7. ആരൊക്കെയാ ഇത്?!. പദസ്വനം,നിസ്വാസം, നിർഭാഗ്യവതി പിന്നെ ജിഷാദ്; അതും ക്രോണിക്ക്,നല്ല സുഖമുണ്ട്, എല്ലാവർക്കും സ്വാഗതം. നന്ദിയും. പിന്നെ കലാവല്ലഭനും. അഭിപ്രായം കൊള്ളാം. അത്രയ്ക്കു വെണ്ടെന്നു തോന്നിയതു കൊണ്ട് മാറ്റുന്നില്ല.

    ReplyDelete
  8. സ്വാഗതം തൊമ്മി.നന്ദി.

    ReplyDelete
  9. നല്ല വരികള്‍.
    അഭിനന്ദനങ്ങള്‍..

    ReplyDelete
  10. പുതിയതൊന്നും കാണുന്നില്ലല്ലോ.........നെരിപ്പോട് ഊതിക്കത്തിയ്ക്കു.
    ഈ വേഡ് വെരിഫിക്കേഷൻ എടുത്ത് കളഞ്ഞൂടെ?

    ReplyDelete
  11. വരികള്‍ നന്നായിരിക്കുന്നു..

    ReplyDelete