Thursday, 12 August 2010

അഭയമില്ലാത്ത സ്വാതന്ത്ര്യം

പിന്നെയും
പണിത്
പിന്നെയും തകർക്കുന്ന
ശാഠ്യക്കാരനായ
നിങ്ങളുടെ
സ്വന്തം മകനായി
എന്നെ കാണാൻ
കഴിയുമോ?
തല നരയ്ക്കാൻ തുടങ്ങുന്ന
ഈ കാലത്ത്, ഞാനിപ്പോഴും
തിരയുന്നത്
എന്നെയറിയുന്ന
പിതാവിനേയും മാതാവിനേയും ആണ്.
അവസാനത്തെ
മണൽക്കൂടും തകർത്ത്
ആഞ്ഞ് വരുന്ന തിരയ്ക്ക് പിന്നിൽ
അനന്തമായ കടലിനു
പുറകിൽ
അസ്തമിയ്ക്കുന്ന സൂര്യനു
മുകളിൽ
ആദ്യം കാണുന്ന നക്ഷത്രമില്ലേ?
അതാണ്
നിങ്ങൾ എനിയ്ക്ക്
തരുന്ന സ്നേഹം.