Saturday, 4 September 2010
ജന്മാന്തരം
അശാന്തിയുടെ സന്ധ്യയിൽ, ഹിൻഡൻ കനാലിനപ്പുറം, കരവിടുന്ന കപ്പലിന്റെ,
ഓർമ്മ ഇരുണ്ട് തുടങ്ങിയിരുന്നു.
മോനോട് പറഞ്ഞു.
“കുട്ടു, ഇതൊന്ന് പെയിന്റ് ചെയ്ത് നോക്ക്“.
അവന് ഒന്നും മനസ്സിലാകാത്തതു പോലെ, വെറുതെ ഒന്നു നോക്കി.
കാലത്ത് എണീറ്റപ്പോഴേയ്ക്കും മോനുസ്ക്കൂളിൽ പോയ്ക്കഴിഞ്ഞിരുന്നു.
അവന്റെ മുറിയിലുണക്കാനിട്ട പെയിന്റിങ് ഇതായിരുന്നു.
മോന്റെ “സുപ്രഭാത“ ത്തിന്റെ ഉന്മേഷത്തിലന്നു നടക്കാനിറങ്ങിയതു ഹിൻഡന്റെ മുകളിലെ
പാലത്തിലൂടെ, ഇന്ദിരാപുരത്തേയ്ക്കായിരുന്നു.
കിഴക്കുദിച്ചു നിന്ന കപ്പലിന്റെ വിളക്കുമരം
ഹിൻഡന്റെ കണ്ണായി.
പാലത്തിനു മുകളിലെ കാഴ്ച ഇങ്ങനെയായിരുന്നു.
സന്ധ്യയ്ക്കു മോനു ഫോട്ടോ കാണിച്ചു കൊടുത്തപ്പോളവനും നടക്കാനിറങ്ങണം.
തിരിച്ചു രാത്രി മാനത്തും ഹിൻഡനിലും അവനു കിട്ടിയ കാഴ്ച ഇതായിരുന്നു.
Labels:
ഫോട്ടോ
Subscribe to:
Post Comments (Atom)




nannaayirikkunnu. aasamsakalode
ReplyDeleteഅജ്ഞാതരുടെ പ്രോത്സാനങ്ങള്ക്ക് കുറച്ചു സുഖം കൂടുതലുണ്ട്.പിന്നെ ഒരാളല്ല, ഒരുപാടാളുകളാണെന്ന് കരുതി സന്തോഷിക്കാമെന്ന ഒരു സൌകര്യവുമുണ്ട്. നന്ദി.
ReplyDelete